2010 ഡിസംബർ 30, വ്യാഴാഴ്‌ച

            എസ്ക്യുസ്മീ നോ താങ്ക്സ്

ഞാന്‍ സൌദിയില്‍ ജോലി ചെയ്യുന്ന കാലം എന്റെ ഒരു സുഹൃത്തിനു പറ്റിയ ചെറിയ ഒരു അമളിയാണിത് ..സൌദിയില്‍ സാധാരണക്കാര്‍ യാത്ര ചെയ്യുന്ന ഒരു ബസ്സാണ് ഹലജന്‍ ബസ്സ് അല്ലെങ്കില്‍ ഹാഫില.ഒരു ദിവസം ഞാനും എന്റെ സുഹൃത്തും ഇതില്‍ യാത്ര ചെയ്യുകയായിരുന്നു . എനിക്ക് മുന്‍പില്‍ തന്നെ സീറ്റ് കിട്ടി അവനു ഏകദേശം കുറച്ചു പിറകിലും .സാധാരണ നമ്മുടെ നാട്ടിലെ പോലെ ഇവിടെ ബസ്സില്‍ പൈസ വാങ്ങാന്‍ കണ്ടക്ടര്‍ ഒന്നും ഇല്ല നമ്മള്‍ തന്നെ ഡ്രൈവറുടെ കയ്യിലെല്പ്പിക്കല്‍ ആണ്. ഇത് എന്റെ സുഹൃത്തിനു അറിയില്ലായിരുന്നു പിന്നെ ഞാന്‍ പൈസ കൊടുക്കുന്നത് അവന്‍ കണ്ടതുമില്ല. കണ്ടക്ടര്‍ തോളിലൊരു സഞ്ചിയും തൂക്കി വരുന്നതും പ്രതീക്ഷിച്ചു അവന്‍ ഇരുന്നു .അല്‍പ സമയം കഴിഞ്ഞപ്പോള്‍ അവന്റെ പിറകില്‍ നിന്നും ഒരു തോണ്ടല്‍. അവന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു സുഡാനി ഒരു ഒറ്റ റിയാല്‍ എടുത്തു അവന്റെ നേരെ നീട്ടി.അവന്‍ അല്പം ജാള്യതയോടെ അയാളുടെ മുഖത്തേക്ക് നോക്കി എന്നിട്ട്  "നോ താങ്ക്സ് " .എന്നും പറഞ്ഞു തിരിഞ്ഞിരുന്നു.നാട്ടില്‍ നിന്നും പോരുന്നതിനു മുന്‍പ് ഒരുപാടു സൌദിയെ കുറിച്ച് കേട്ടിന്ട്ടുണ്ട് അവിടെ അറബികള്‍ നമ്മളെ കാണുമ്പോള്‍ മിസ്ക്കീന്‍ ആണന്നു കരുതി ഇടയ്ക്കിടയ്ക്ക് ഒന്നും അഞ്ചും പാത്തും റിയാല്‍ നമ്മള്‍ക്ക് വെറുതെ തരും എന്നൊക്കെ അതുപോലെ ആയിരിക്കും ഇതും എന്ന് കരുതി അവന്‍ ബസ്സിന്റെ ചളി പിടിച്ച ചെറിയ ചില്ല് ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകളിലേക്ക് വീണ്ടും ഉന്നം വെച്ചിരുന്നു .അല്‍പ നേരം കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്നും വീണ്ടും ഒരു തോണ്ടല്‍ . തിരിഞ്ഞു നോക്കിയപ്പോള്‍ അതേ സുഡാനി അല്പം ഗവുരവത്തോടെ വീണ്ടും അവനു നേരെ ഒറ്റ റിയാല്‍ നോട്ടെടുത്ത് നീട്ടുന്നു . ഇപ്പ്രാവശ്യം തെല്ലൊരു ദേഷ്യത്തോടെ അവന്‍ പറഞ്ഞു "എസ്ക്യുസ്മീ നോ താങ്ക്സ്" . ഇത് കേട്ട് സുഡാനി അറബിയില്‍ എന്തൊക്കെയോ പറഞ്ഞു .അത് കേട്ട് ഡ്രൈവറും എന്തൊക്കെയോ അറബിയില്‍ പറയുന്നുണ്ടായിരുന്നു .സുഡാനി എഴുന്നേറ്റു ഡ്രൈവറുടെ അടുത്ത് പോയി ഒറ്റ റിയാല്‍ കയ്യില്‍ കൊടുത്തു തിരിച്ചു സുഡാനി സീറ്റിലേക്ക് മടങ്ങുമ്പോള്‍ അദ്ധേഹത്തിന്റെ തുറിച്ച കണ്ണുകള്‍ കൊണ്ടവനെ നോക്കുന്നുണ്ടായിരുന്നു . സുടാനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പില്‍ എത്തിയപ്പോള്‍ എന്റെ സുഹൃത്തിനെ നോക്കി അറബിയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അദ്ദേഹം ഇറങ്ങിപ്പോയി . പിന്നീട് ഞാന്‍ പറഞ്ഞു കൊടുത്തപ്പോഴാണ്‌ അവനു കാര്യം പിടി കിട്ടിയത്.
എല്ലാവര്ക്കും പറ്റാറുള്ള ഓരോരോ അമളികള്‍!!!!!

2010 ഡിസംബർ 29, ബുധനാഴ്‌ച

           വഴിയോരം

കാലമേ നീയെത്ര വലുതായി
എന്നിട്ടുമെന്തേ ഞാനിത്ര ചെറുതായി
കാലം വീഴ്ത്തിയ മുറിപ്പാടുകള്‍
ഇനിയുമെന്നില്‍ ഉണങ്ങാതെ കിടക്കുന്നു


എങ്ങോ നിന്നു വന്ന മന്ദ മരുതാ
എന്തേ ഒന്നും ഉരിയാടാതെ നീ പോയ്‌
നീയെന്നെ തലോടിയപ്പോള്‍ എന്‍
രോമ കുന്ജങ്ങള്‍ നൃതമാടിയതോര്‍ത്തു ഞാന്‍


തണുത്തു വിറച്ച ഈ റോഡിന്റെയോരത്
ലക്‌ഷ്യം ഇല്ലാതെ എങ്ങോ നടന്നു ഞാന്‍
ആകാശം മുട്ടുന്ന കെട്ടിട സമുച്ചയങ്ങള്‍
കണ്ടു ഞാന്‍ അന്തം വിട്ടിരുന്ന കാലങ്ങള്‍


ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ക്ക്
ഇന്നുത്തരം കിട്ടിതുടങ്ങുന്നു നാഥാ
ഇപ്പോഴുമെന്നെ പ്രണയിക്കുന്നയീ കഷ്ടതയെ
ഇനിയെങ്കിലും എന്നില്‍ നിന്നു നീക്കു നാഥാ.

വിരഹം

ഏപ്രില്‍ മാസമേ നീയെന്നു വരും
നിനക്കായ് ഞാനെത്രയോ കാത്തു നില്പൂ
വിരഹ വേദനയില്‍ വെന്തുരുകുന്നു ഞാന്‍

2010 ഡിസംബർ 28, ചൊവ്വാഴ്ച


                        മരണം

ഓര്ക്കുന്തോറും വിറക്കുന്നു കൈകള്
കേള്ക്കുന്തോറും പിടക്കുന്നു നെഞ്ചില്
നെഞ്ജില്ക്കിടന്നു പിടക്കുന്നു പിന്നെയും
കേട്ടവര് കേട്ടവര് ഞെട്ടിത്തെറിച്ചു പോയ്

എന്തിനീ പാതകം ചെയ്തു ഞാന് ദൈവമേ
എന്തിനീ ജീവിതം തന്നു നീ ദൈവമേ
*      *       *      *       *      *      *    *       *      *
കബന്ധം നിറഞ്ഞ പോട്ടക്കിനരിനു ചുറ്റും
കേട്ടവര് കേട്ടവര് ഓടിക്കിതച്ചെത്തി
ചട്ടി തൊപ്പിക്കാര് ജീപ്പില് വന്നിറങ്ങി
കൂടെ കൂട്ടത്തില് ശുനകനും ചാടിയിറങ്ങി

ചട്ടി തൊപ്പിയില് കട്ടിമീശക്കാരന്
എന്തോ പറയുന്നു ശുനകന് കുതിക്കുന്നു
ആള്ക്കാര്ക്കു ചുറ്റും വട്ടത്തില് നടക്കുന്നു
മണക്കുന്നു ചാരുന്നു പിന്നെയും ഓടുന്നു

മറക്കുന്തോറും ഓര്ക്കുന്നു പിന്നെയും
ഓര്ക്കുന്തോറും കിതക്കുന്നു പിന്നെയും
തൊണ്ടയില് വെള്ളം വറ്റി കണ്ണുകള് വലിഞ്ഞമര്ന്നു
പതുക്കെയോര്മയില് തെളിയുന്നുവെല്ലാം

ശുനകന്റെ വായിലെന് മുണ്ടിന് തുമ്പുടക്കിയോ
കട്ടിമീശക്കാരന് ഗര്ജിച്ചടുതുയെന് നേരെ
തൂക്കിയെടുത്തു ജീപ്പിലെക്കെടുത്തു എറിഞ്ഞെന്നെ
ചുറ്റിനും നിന്നവര് മൂക്കത്ത് വിരല്‍ വെച്ചു
*     *      *     *      *      *      *     *      *       *     *

വാരടന്റെ കാലൊച്ച  കേട്ട്  ഞാന് തിരിഞ്ഞു  
പാത്രത്തിലെന്തോ എന്‍  നേരെ നീട്ടി 
പുളിച്ച മണമെന്‍  മൂക്കില്‍  തുളച്ചു  കയറി
വിശപ്പിന്‍  കാടിന്യമെന്നെ തലോടി

ഷുരകന്റെ കത്തി  വെട്ടിതിളങ്ങുന്നുവോ
എന്‍  താടി രോമങ്ങള്‍  ഞെട്ടറ്റു  വീഴുന്നു
തണുത്ത  വെള്ളത്തില്‍  കുളിച്ചു കയറി  ഞാന്
സുന്ദര  മുഖനായ് നടന്നു  നീങ്ങി  ഞാന്

എപ്പോളാണ് ഉറങ്ങിയെത് എന്നറിഞ്ഞില്ല 
കാലത്ത് അഞ്ചര   മണിയടിച്ചത്‌ കേട്ട്  ഞാന്‍
ഓര്‍മ്മയില്‍  മുങ്ങിയ മരവിയുമായ്  ഞാന്‍ 
ആരാച്ചാര്‍  നടുവില്‍  മെല്ലെ  നടന്നു  നീങ്ങി .......

രചന : സ്നേഹജന്  
             രോദനം 
വാനില് പറന്ന പറവകളുന്നില്
വേടന്റെ ദ്രിഷ്ടിയില് വന്നു പതിച്ചു
ദ്രിഷ്ടിയെത്തും മുന്പെയമ്പില് തറച്ചു
പാവം കിടന്നു പിടയുന്നു പിന്നെയും

പാതി ജീവനില് പിടയുന്ന പാവത്തെ
തൂക്കിയെടുത്തു നടന്നു വേടന്
നിത്യവും നിത്യവും നിത്യ വൃത്തിക്കായ്
വെടന്റെയമ്പില് കുരുങ്ങുന്നു പാവങ്ങള്

ആതിരവിന്റെ അനാധിപ്രകൃതിയില്
ആരംബമിട്ടു പറന്നൊരു ജീവിതം
ആരുമറിയാതെ കലമറിയാതെ
വേടന്റെ ഭക്ഷണ പങ്കായിതീരുന്നു

അഗ്നികുണ്ടത്തില് കരിഞ്ഞൊരു ജീവിതം
കാലമതിന്റെ ചെതുംബിലടച്ചു
നശ്വരനായ മനുഷ്യന്റെ ചെയ്തികള്
ഈശ്വര കോപത്തിന് പാത്രമാവുന്നു

കാട്ടിലും നാട്ടിലും ആടിത്തിമര്ക്കുന്ന
നശ്വരനായ മനുഷ്യന്റെ ജീവിതം
എന്നാനറിയില്ല എന്നാനറിയില്ല
കാലന്റെയന്പില് കുരുങ്ങുന്ന കാലം

ദുഷ്ട്ടതരങ്ങള്ക്കും ദുഷ്ക്കര്‍മ്മങ്ങള്‍ക്കും
പശ്ചാത്തപിച്ചു മടങ്ങുന്നു മാനവര്‍
ദൈവത്തിന്‍ കാല്‍ കിടന്നു പിടിച്ചു
വവിട്ടലരികരയുന്നുമാവസാനം .......

രചന : സ്നേഹജന്
എന്റെ മാത്രം നിനവ്             

കണ്ണില്‍ കണ്ട കിനക്കാലോ
കതില്‍ കേട്ട കവിതയോ
നിന്നെ പുണര്‍ന്നു ഞാന്‍
നിന്നെ നുകര്‍ന്ന് ഞാന്‍
ആരും കാണാതെയറിയാതെ......

നീയെത്ര മറിയെന്‍ പൂ മലെരെ
പണ്ട് ഞാന്‍ സൂക്ഷിച്ച നിന്‍ പൂ മുഖം
ഇന്നുമെന്‍ ഹ്രദയത്തില്‍ വാടാതെ നില്പൂ
ഒരുമാത്ര ഉരിയാടാതെ നീ പോയെതെന്തേ......

പൂനിലാവും പൂക്കളും മാത്രമല്ലയോ
നമ്മുടെ സംഗമ തീരത്തെ സാക്ഷികള്‍
സ്നേഹം മാത്രം യാചിച്ചയീ ദുഃഖ പുത്രനു
ഒന്നും നല്‍കാതെ നീ പോയെതെന്തേ ....
                               രചന : സ്നേഹാജന്‍ അയനിക്കോട്