2014 മാർച്ച് 30, ഞായറാഴ്‌ച

         ചൂയിന്ഗം വില്ലനായപ്പോൾ               ( 1992-1994 ഒരു ഓർമ കുറിപ്പ്)


മഴ നനഞ്ഞ മേഘക്കീറുകൾക്ക് ഇടയിലൂടെ സൂര്യ പ്രകാശം കണ്‍കളിൽ  വന്നു തലോടുമ്പോൾ (ചന്തിയിൽ തട്ടി വെയിൽ ഉദിച്ചപ്പോൾ എന്നാണ് എഴുതാൻ തോന്നിയത് കുറച്ചു സ്റ്റാൻഡേർഡ് ആയിക്കോട്ടെ എന്ന് കരുതിയാണ് കുറച്ചു സാഹിത്യം കുത്തികേറ്റിയത് ഒന്നും തോന്നരുതേ സുഹൃത്തുക്കളെ )ഓടി എണീറ്റ്‌  ഉമിക്കരിയും എടുത്തു കിണറ്റിൻ കരയിൽ ചെന്ന് പല്ല് തേച്ചു പിന്നെ ഒരു എക്സ്പ്രസ്സ്‌ കുളിയും കാച്ചി ഉമ്മച്ചിയുടെ അടുത്ത് നിന്നും സ്നേഹത്തിൽ ചാലിച്ച ദോശയും വെള്ള തേങ്ങാ ചട്നിയും കട്ടൻ ചായയും കുടിച്ചു ഉപ്പാന്റെ അയേണ്‍ ചെയ്തു വെച്ച ഷര്ട്ടു കാണാതെ ചൂണ്ടി എടുത്തിട്ട് അവസാനത്തെ കോളജ് ബസ്സായ അന്നത്തെ അരിമ്പ്ര ബസ്സിലേക്കുള്ള പാച്ചിൽ ആ ഒരു കോളേജു കാലഘട്ടം എനിക്കും ഉണ്ടായിരുന്നു 1989 - 1991 . അതു കഴിഞ്ഞ് പിന്നെ എന്റെ ഉപ്പയുടെ നാട്ടിൽ നിന്നും പറിച്ചു നടപ്പെട്ട ഒരു കാലഘട്ടം. പ്രീ ഡിഗ്രി ക്ക് launguage പോയി subject കിട്ടിയതും ഇല്ല എന്ന് എല്ലാവരും പറഞ്ഞു നടന്ന പോലെ ഞാനും പറഞ്ഞു നടന്ന ഒരു കാലഘട്ടം. സെക്കന്റ്‌ ഗ്രൂപ്പ് (സയൻസ് )ആയിരുന്നു പ്രീ ഡിഗ്രി ക്ക്. ഉപ്പാക്ക് എന്നെ കൊണ്ട് എന്തൊക്കെയോ ആക്കണം എന്നുണ്ടായിരുന്നു , അതിനു വേണ്ടി ഉപ്പയും പ്രീ ഡിഗ്രി ക്ക് ഉറക്കമൊഴിച്ചു വെളുപ്പിനെ 3.30AM നു എന്നെ വിളിച്ചുണർത്തും എന്നിട്ട് റ്റെറസിനു മുകളിൽ ഓപ്പണ്‍ എയറിൽ ഇരുന്നു ആയിരുന്നു പഠനം . പഠനത്തോടൊപ്പം ഉറക്കവും ഞാൻ സ്ഥിരമാക്കി.  റിസൽട്ട് വന്നപ്പോൾ ഉപ്പയും നാട്ടുകാരും ഞെട്ടി , പക്ഷെ ഞാൻ മാത്രം ഞെട്ടിയില്ല.  launguage പോയി subject കിട്ടിയതും ഇല്ല എന്ന ഒരു അവസ്ഥ .ഉപ്പ പൊട്ടി തെറിച്ചു സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു "നിനക്ക് ഇനി ഞാൻ ഒരു കോഴിമുട്ട യുടെ കാശു പോലും ചിലവാക്കില്ല " . അപ്പോഴാണ് സത്യത്തിൽ ഞാൻ ഈ കൊഴിമുട്ടക്ക് ഒക്കെ എന്താ വില എന്ന് ചിന്തിച്ചത് ഞാൻ എന്റെ ഉമ്മാന്റെ മുഖത്തേക്ക് ഒന്ന് നോക്കി അപ്പോൾ ഉമ്മയും കോഴിമുട്ടയുടെ വിലയെ കുറിച്ച് ആവലതിയിലായ പോലെ തോന്നി.പിന്നെ ഒരു കൊല്ലം ഞാൻ ഭയങ്കര ബിസിയായിരുന്നു .കാരണം ഒരു പണിയും ഇല്ലാതെ ഈസ്റ്റ്‌ വെസ്റ്റ്‌ നടക്കലായിരുന്നു. ഏക വരുമാനമായിരുന്ന ബ്ലാക്ക് സ്മിത്ത് (കൊല്ലൻ )കുമാരേട്ടനും എന്നെ കയ്യൊഴിഞ്ഞു .ഈ കുമാരേട്ടൻ ഞങ്ങളുടെ വീടിന്റെ പറമ്പിൽ ഒരു ആല കെട്ടി അതിൽ ആയിരുന്നു കല്ല്‌ വെട്ടുകാരുടെ മഴു ,കത്തി എന്നിവ കാച്ചി (പണിതു ) കൊടുത്തിരുന്നത് . കുമാരേട്ടന്റെ 70mm ഉന്തിയ കണ്ണുകളും നിര തെറ്റിയ പല്ലുകളും കണ്ടാൽ തന്നെ പേടിയായിരുന്നു . പക്ഷെ ആള് പാവമായിരുന്നു.ആലക്ക് ദിവസ വാടക 50 പൈസ ആയിരുന്നു . ഇത് എന്നോട് വാങ്ങാനായിരുന്നു ഉപ്പ പറഞ്ഞിരുന്നത് . ഞാൻ നാലു ദിവസം ആകുന്നതു വരെ കാത്തു നില്ക്കും എന്നാൽ രണ്ടു രൂപ ആയി കിട്ടും. 2 രൂപ ആയാൽ പിന്നെ കുമാരേട്ടനും ഒരു വൈക്ലബ്യം ആണ് ഒരുമിച്ചു തരാൻ .പിന്നെ അത് കിട്ടി പോരാൻ  ഞാൻ യാസീൻ ഓതണം .എന്നാലും എങ്ങിനെയെങ്കിലും ഞാൻ  അത് കൈക്കലാക്കും .അതുകൊണ്ട് കോളജിൽ പോകുമ്പോൾ പൊറാട്ടക്കു പെയിന്റ് അടിക്കാൻ ഇത് മതിയാകുമായിരുന്നു . പ്രീ ഡിഗ്രി എന്നെ ചതിച്ചപ്പോൾ ആ അക്കൌണ്ടും വാപ്പ ഫ്രീസ് ചെയ്തു . പണി പാളി എന്നറിഞ്ഞപ്പോൾ പിന്നെ  ഒട്ടും ആമാന്തിച്ചില്ല അത്യാവശ്യം ഡ്രെസ്സ് ഒക്കെ എടുത്തു ഉമ്മയുടെ നാടായ പണ്ടിക്കട്ടെക്ക് വെച്ച് പിടിച്ചു . അവിടെ എത്തിയപ്പോൾ ഭയങ്കര ഒരു ആശ്വാസം . എന്റെ ഉമ്മയുടെ ഉപ്പ മരക്കാർ മാസ്റ്റർ അദ്ദേഹത്തിന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു . റേഷൻ പീടികയിൽ അരിക്കും   മണ്ണണ്ണക്കും തരുന്ന കാശിൽ നിന്നും ബാക്കി ഉള്ള പൈസ അതിവിധക്തമായി അടിച്ചു മാറ്റി സിനിമക്ക് പോകുക എന്റെ ഏറ്റവും വലിയ ഒരു ഹോബിയായിരുന്നു .ചിലപ്പോഴൊക്കെ വല്ലുപ്പ എന്നെ കയ്യോടെ പിടിക്കും .പക്ഷെ എന്നെ വല്ലാത്ത ഇഷ്ടമായിരുന്നു അദ്ദേഹത്തിന് അതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹം കണ്ണടക്കാറാണ് പതിവ് ..കാരണം ഞാൻ ആകെയുള്ള ഒരേ ഒരു മകളുടെ ഒരേ ഒരു ആണ്‍ തരിയായിരുന്നു . പിന്നെ കുറച്ചു കാലം പണ്ടിക്കാടിന്റെ ദത്തു പുത്രനായി കഴിഞ്ഞു . എനിക്ക് രണ്ടു അമ്മാവന്മാരാണ് ഉള്ളത് അതിൽ മൂത്ത അമ്മാവൻ സൗദിയിലും രണ്ടാമത്തെ ആൾ വാട്ടർ അതോരിട്ടിയിലും ജോലി ചെയ്യുകയായിരുന്നു. ആയിടക്കാണ്‌ എന്റെ  ചെറിയ അമ്മാവൻ ഒരു നിർദേശം വെച്ചത് . അത് ഒരു ഒന്നൊന്നര ട്വിസ്റ്റ്‌ ആയിരുന്നു . മഞ്ചേരിയിൽ യതീം ഖാനയുടെ കീഴിൽ ഉള്ള ITC യിൽ   സിവിൽ ദ്രാഫ്റ്സ്മാൻ എന്ന കോഴ്സിനു ചേരാൻ . കാരണം അദ്ദേഹവും ആ സ്ഥാപനത്തിന്റെ ഒരു പ്രോഡക്റ്റ് ആണ് . ഞാൻ ആണങ്കിൽ ഗൾഫ്‌ സ്വപ്നം കണ്ടു കുപ്പായം ഇട്ടു  ഇരിക്കുകയായിരുന്നു . ഈ ഗൾഫിൽ പോയാൽ പിന്നെ സ്വർണവും മറ്റും ഒന്നായിട്ടു വരിയെടുക്കം എന്ന ഒരു മട്ടും ഭാവവും ആയിരുന്നു എനിക്ക് .. എന്റെ മട്ടും ഭാവവും കണ്ട് അമ്മാവൻ പറഞ്ഞു ഗൾഫിൽ പോകണം എന്നുണ്ടെങ്കിലും എന്തെങ്കിലും ഒരു ക്വാളിഫികെഷൻ   വേണ്ടേ എന്ന് . ഞാൻ ആണങ്കിൽ കുറച്ചു അറബി വേർഡ്‌ ഒക്കെ പഠിച്ചു ഇനി അതൊക്കെ വേസ്റ്റ് ആകുമോ എന്നൊരു തോന്നലും . എന്തായാലും വേണ്ടില്ല സിവിൽ എങ്കി  സിവിൽ കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി . എന്ന് മനസ്സില് വിചാരിച്ചു ഹരിശ്രീ കുറിക്കാൻ തന്നെ തീരുമാനിച്ചു. എന്നെ ITC  യിൽ ചേർക്കാൻ എന്റെ വല്ലുപ്പ മരക്കാർ മാസ്റ്റർ ആയിരുന്നു കൂടെ പോന്നിരുന്നത് . അവിടെ ചെന്നപ്പോൾ ആണെങ്കിൽ പ്രിന്സിപാൾ വല്ലുപ്പയുടെ അടുത്ത ചെങ്ങാതി നമ്പീശൻ മാഷ് . അപ്പോൾ തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു ഇത് എട്ടിന്റെ അല്ല പതിനാറിന്റെ പണിയായിരിക്കും എന്ന് . പിന്നെ ഒരു ആശ്വാസം തോന്നിയത് തൊട്ടടുത്ത്‌ തന്നെ ഹൈസ്കൂൾ കണ്ടപ്പോൾ ആണ് . ഇഷ്ട്ടം പോലെ വായ് നോക്കാമല്ലോ .(ഒരു സത്യം പറയട്ടെ  എന്റെ പ്രിയതമയെ ഞാൻ അവിടെ നിന്ന് വായ് നോക്കി അടിച്ച് എടുത്ത താണ്  കെട്ടോ).ആദ്യത്തെ ദിവസം ക്ലാസ്സ്‌ തുടങ്ങി ക്ലാസ്സിൽ മൊത്തം 18 കുട്ടികൾ അതിൽ 6 പെണ്‍ കുട്ടികളും 12 ആണ്‍ കുട്ടികളും . ഞങ്ങൾ കുറച്ചു കുട്ടികൾ ഈ പ്രീ ഡിഗ്രി കഴിഞ്ഞു വന്നവരായിരുന്നു . അതിൽ എന്റെ കൂടെ M .E .S  മമ്പാട് കോളജിൽ പഠിച്ച പ്രഭാകരനും ഉണ്ടായിരുന്നു . പിന്നെ ഷംസുദ്ദീൻ ,ഫയ്യാസ്, ശിഹാബ് , റഷീദ് അലി ,അനീസ്‌ , ശിവദാസൻ,ശിഹാബ് മലപ്പുറം ,രമേശ്‌ ,മൻസൂർ. പിന്നെ പെണ്‍ കുട്ടികൾ  ബുഷറ,ബുഷ്റാബി,റംലത്ത് ,ബേബി ഷീബ ,താഹിറ,ആമിന .പിന്നെ യുള്ള കാലഘട്ടം റണ്‍ ബേബി റണ്‍ ആയിരുന്നു .
രാവിലെ 7.30AM നു ക്ലാസ് തുടങ്ങും ആദ്യത്തെ 5 മണിക്കൂർ പ്രാക്ടിക്കൽ ആണ്. ചിലവൻ മാരുടെ വര കണ്ടാൽ ഇതൊക്കെ സിമന്റു ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുമോ എന്ന് വരെ ചിന്തിച്ചു പോകും . അതിൽ റഷീദ് അലി ആണെങ്കിൽ ലോകത്തിൽ ആർക്കും ഉണ്ടാക്കാൻ പറ്റാത്ത ടൈപ്പ് വീടിന്റെ പ്ലാൻ വരക്കും വളഞ്ഞും തിരിഞ്ഞും (അവൻ ഇപ്പോൾ വലിയ ബിൽദിങ്ങ് കോണ്ട്രാക്ടർ ആണ് ).അതിനു അവനു വ്യക്തമായ വിശദീകരണവും ഉണ്ടാവും ..അന്നൊന്നും കംബ്യുട്ടർ അല്ല വരയ്ക്കാൻ മിനി ദ്രഫ്റെർ ആയിരുന്നു . അത് കവറിൽ ഇട്ടു പോകുന്നത് നാട്ടുകാർ കണ്ടാൽ ഏതോ തീവ്രവാതി AK  47 തോക്കും കൊണ്ട് ആരെയോ വെടി വെക്കാൻ പോകുവാണന്നെ തോന്നൂ .അത് കൊണ്ട് സാദനം പ്രാക്ടിക്കൽ ഹാളിൽ തന്നെ വെക്കുകയാണ്പതിവ് .തൊട്ടടുത്ത്തന്നെ സ്കൂൾ ആയിരുന്നു അതുകൊണ്ട് തന്നെ ഭാഗത്തെ ജനൽ സൈഡിൽ പെണ്കുട്ടികളായിരുന്നു ഇരുന്നിരുന്നത്. പക്ഷെ ഇടക്കൊക്കെ അവർ ഞങ്ങൾ ആണ്കുട്ടികൾക്ക് വായ് നോക്കാനുള്ള സെറ്റ് അപ്പ്ഒരുക്കി തരും .അവർ പതുക്കെ ഞങ്ങളുടെ സീറ്റിൽ ഇരുന്നു ഞങ്ങൾ അവരുടെ സീറ്റിൽ പോയിരിക്കും . മാഷുടെ സീറ്റിൽ നിന്നും നോക്കിയാൽ ഞങ്ങളെ ശരിക്ക് കാണാൻ പറ്റില്ല കാരണം ടാബ്ലിന്റെ മറവു കാരണം . ഞങ്ങളുടെ ക്ലാസ് മാഷ് രാജേന്ദ്രൻ സാറായിരുന്നു.മാഷെയും  ഞങ്ങളെയും കണ്ടാൽ ഞങ്ങളാണ് മാഷ് എന്നായിരുന്നു കാണുന്നവരുടെ വിചാരം . കാരണം ഞങ്ങൾ പ്രീ ഡിഗ്രിയും പിന്നെ ഒരു കൊല്ലം ഹൌസ് സർജൻസി യും (പ്രീ ഡിഗ്രി തോറ്റിട്ടുള്ള  ഒരു കൊല്ലം ഉള്ള തേരാ പാരാ നടപ്പ് ) മാഷാണെങ്കിൽ പോളി ടെക്നിക്ക് കഴിഞ്ഞു ഡയറക്റ്റ് അപ്പൊഇന്റ്മെന്റും . പ്രായം കൊണ്ടും വലുപ്പം കൊണ്ടും ഒരുപോലെ . അത് കൊണ്ട് തന്നെ മാഷ്ക്ക് ഞങ്ങളെ കാണുമ്പോൾ ഒരു കലിപ്പ് ആണ് .ഞാനും പ്രഭാകരനും ഷംസുദ്ദീനും പ്രീ ഡിഗ്രി കഴിഞ്ഞു വന്നവരയത് കൊണ്ട് ഞങ്ങൾ എന്നും മാഷിന്റെ നോട്ട പുള്ളികൾ ആണ് .പ്രിൻസിപ്പാൾ ആണെങ്കിൽ ഭയങ്കര ദേഷ്യക്കാരനും. അനങ്ങിയാൽ പിന്നെ പരെന്റസിനെ കൊണ്ട് വരണം തിരിച്ചു ക്ലാസ്സിൽ കയറണമെങ്കിൽ .ഒന്നു രണ്ടു പ്രാവശ്യം മനോഹര കലാലയം നേരിൽ കാണാനും അതിന്റെ മനോഹാരിത ആവോളം ആസ്വതിക്കാനും നുകരാനും ഉള്ള വക ഞാനെന്റെ ഉപ്പാക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്‌  അതിനു എനിക്ക് ഉപ്പാന്റെ അടുത്ത് നിന്ന് A പ്ലസും കിട്ടിയിട്ടുണ്ട്എല്ലാം കൂടി ഒരു പള്ളി മർക്കസ്സിന്റെ അവസ്ഥ.അപ്പോഴാണ്  പ്രീ ഡിഗ്രി എന്ന് പറയുന്നത് വല്യ ഡിഗ്രി ആണെന്ന് മനസ്സിലാക്കിയത്‌ .അത് എങ്ങിനെയെങ്കിലും പാ  സായിരുന്നെങ്കിൽ ഹലാക്കിന്റെ അവിലും കഞ്ഞിയിലെക്വരേണ്ടി ഇല്ലായിരുന്നു എന്ന് . ക്ലാസ്സ് ഫസ്റ്റ് ഇയർ കഴിഞ്ഞു സെക്കന്റ്ഇയർ ലേക്ക് കൂപ്പു കുത്തി . സെക്കന്റ്ഇയർ ആയപ്പോഴേക്കും ഒരു ആണ്കുട്ടിയും ഒരു പെണ്കുട്ടിയും കലാലയത്തിൽ  നിന്നും രക്ഷപെട്ടു പോയി . ആയിടക്കാണ്‌ ITC യിൽ ഒരു സംഭവം നടന്നത് . ഞങ്ങളുടെ ക്ലാസ് മാഷ് രാജേന്ദ്രൻ സാറിന്റെ കസേരയിൽ പുറം ചാരുന്ന ഭാഗത്ത്ആരോ ചൂയിന്ഗം ഒട്ടിച്ചു വച്ചിരിക്കുന്നത് .അദ്ദേഹം ഇതൊന്നും അറിയാതെ കസേരയിൽ വന്നിരുന്നു ഷർട്ടിൽ ഇത് പറ്റി പിന്നിലേക്ക്ഒരു വലിവ് അനുഭവപെട്ടപ്പോൾ തിരിഞ്ഞു നോക്കി . ആദ്യം മാഷ് എന്നെ നോക്കി പിന്നെ പ്രഭാകരനെയും പെട്ടെന്ന് തന്നെ അദ്ദേഹം അതു കഴിഞ്ഞ് റോക്കെറ്റ്വിട്ട പോലെ ഒരു പോക്ക്  സ്റ്റാഫ്റൂമിലേക്ക്‌  . എന്താണ് സംഭവിച്ചത് എന്നറിയാതെ അന്തം വിട്ടു ഇരുന്നപ്പോൾ അതാ വരുന്നു   ഞങ്ങൾ സ്നേഹത്തോടെ ന്യൂട്രൽ എന്ന് കേള്ക്കാതെ വിളിച്ചിരുന്ന പ്രിൻസിപ്പാൾ  (പെട്രോൾ ലഭിക്കാൻ വേണ്ടി  സകലമാന ഇറക്കത്തിലും സ്കൂടർ ന്യൂട്രൽ ആക്കി വണ്ടി ഓടിക്കുന്നത് കൊണ്ട് ഞങ്ങൾ തന്നെ ഇട്ട ഓമന പേരാണ് ന്യൂട്രൽ.) പ്രക്ടികൾ ഹാളിലേക്ക് വന്നു . ഒരു  FIR തയ്യാറാക്കി തിരിച്ചു പോയി ഞങ്ങൾ കുറച്ചു പേർ  എന്താണ് സംഭവിച്ചത് എന്നറിയാതെ അന്തം വിട്ടിരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ രാജേന്ദ്രൻ മാഷ് വന്നു എന്നിട്ട് പറഞ്ഞു ഇത് വളരെ വൃത്തി കേട്ട പരിപാടിയാണ് എന്നൊക്കെ . സത്യത്തിൽ എനിക്കും അതെ അഭിപ്രായം തന്നെയായിരുന്നു . എന്നിട്ട് മാഷ് ഉറക്കെ വിളിച്ചു പറഞ്ഞു " class Roll No 10 & 16 Please go to Principal Room " . ഇത് കേട്ട് ഞാനൊന്നു ഞെട്ടി . കാരണം 16 എന്ന നമ്പർ എന്റേത് ആയിരുന്നു  10 പ്രഭാകരനും (അപ്പോഴാണ് മാഷിന്റെ ഫസ്റ്റ് ഗ്ലാൻസ് എനിക്കും പ്രഭാകരനും പിടികിട്ടിയത് ). ഞങ്ങൾ നേരെ പ്രിന്സിപ്പലിന്റെ റൂമിൽ എത്തി . ചെന്ന പാടെ പ്രിന്സിപ്പാൾ ഗോഡ് ഫാദർ എന്ന സിനിമയിലെ ഇന്നസെന്റു പറഞ്ഞ ഡൈലോഗ് അങ്ങട്ട് കാച്ചി "നീ ഒക്കെ എന്തിനാടോ പഠിക്കുന്നത്" എന്ന് . ഞാനും  പ്രഭാകരനും ആണയിട്ടു പറഞ്ഞു ഞങ്ങൾ അല്ല ഇത് ചെതത് എന്ന് . പക്ഷെ അദ്ദേഹം കൂട്ടാക്കിയില്ല . ഞങ്ങളെ രണ്ടു പേരെയും സസ്പെന്ട് ചെയ്തു ക്ലാസ് തുടരാനാണ് മാനേജ്മന്റ്തീരുമാനം എന്ന് പറഞ്ഞു . ഇത് കേട്ട് എനിക്കൊന്നു കിളി പോയി . കാരണം ഇനിയും വാപ്പാന്റെ അടുത്ത് ഇതും പറഞ്ഞു പോയാൽ ഉള്ള സ്ഥിതി ഓർത്തു എന്റെ ചങ്കിടിച്ചു. സമയത്ത് ചൂയിന്ഗം കണ്ട് പിടിച്ച മഹാന്റെ ശിരസ്സു പിളർന്നു പോട്ടെ എന്നും ഒട്ടിച്ചവനെ കയ്യിൽ കിട്ടിയാൽ അവനെ ശൂലത്തിൽ തറക്കാനും ഉള്ള  കലിപ്പായിരുന്നു. അങ്ങിനെ അന്നത്തെ ദിവസം വീട്ടിലേക്കു മടങ്ങി . വീട്ടിൽ ഒന്നും പറഞ്ഞില്ല .പിറ്റേന്നും പതിവുപോലെ ഞങ്ങൾ ക്ലാസ്സിൽ വന്നു . പക്ഷെ ഞങ്ങളെ ക്ലാസ്സിൽ കയറ്റാതെ ക്ലാസ് എടുക്കാൻ രാജേദ്രൻ മാഷ് വന്നു . ഞങ്ങൾ ക്ലാസ്സിനു പുറത്തും. ഞങ്ങളെ കയറ്റാതെ ക്ലാസ് എടുക്കാൻ തുടങ്ങിയപ്പോൾ റഷീദ് അലി ചോദിച്ചു "എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് സാറ് അവരെ പുറത്താക്കിയത് "എന്ന് . അപ്പോൾ സാറ് " അവർ ചൂയിന്ഗം ചവച്ചു നടക്കുന്നത് ഞാൻ കണ്ടിരുന്നു " . അപ്പോൾ റഷീദ് അലി ചോദിച്ചു " ഇനി ഒരു ദിവസം ചോറിന്റെ വറ്റ് കസേരയിൽ കണ്ടാൽ ചോറ് കഴിക്കുന്നവരെ മുഴുവൻ സാറ് പുറത്താക്കുമോ" എന്ന് . സത്യത്തിൽ അപ്പോഴാണ് എനിക്ക് അവനോടു ഒരു ബഹുമാനം തോന്നിയത് . ഈ ചോദ്യത്തിൽ മാഷ് ഒന്ന് ഉത്തരം മുട്ടി . പിന്നെ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു "അവരെ ക്ലാസ്സിൽ കയറ്റാതെ ഞങ്ങള്ക്കും ക്ലാസ് എടുക്കണ്ട" എന്ന് . ഈ ഒരു തീരുമാനത്തിൽ ഞങ്ങൾ ആണ്‍ കുട്ടികളും പെണ്‍  കുട്ടികളും എല്ലാവരും ഒറ്റകെട്ടായി. രാജേന്ദ്രൻ മാഷ് ക്ലാസ്സിൽ നിന്നും ശരം വിട്ട പോലെ പ്രിസിപ്പാളുടെ റൂമിലേക്ക്‌ പാഞ്ഞു .ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ തന്നെ ഇരുന്നു . പെട്ടെന്ന് രാജേന്ദ്രൻ മാഷ് തിരിച്ചു വന്നു വീണ്ടും പറഞ്ഞു ഈ രണ്ടു പേരെ കൂടാതെ ക്ലാസ് തുടരണമെങ്കിൽ തുടരാം അല്ലെങ്കിൽ "classes are Suspended ". എന്നും പറഞ്ഞു മാഷ് തിരിച്ചു പോയി . അന്നും പതിവ് പോലെ തിരിച്ചു വീട്ടിൽ പോയി പിറ്റേന്ന് ITC യിൽ എത്തി .പ്ലംബർ ,ഇലക്റ്റ്രികൽ ട്രേഡ് ക്ലാസ് നടക്കുന്നു ഞങ്ങൾ സിവിൽ ട്രേഡ് മാത്രം മാഷ് വന്നില്ല . ദിവസങ്ങൾ കടന്നു പോയി ഞങ്ങൾ എല്ലാവരും വീട്ടിൽ ഒന്നും അറിയിച്ചില്ല ദിവസവും ക്ലാസ്സിൽ വരും ചോറ് ഊണ് അതിന്റെ സമയത്ത് നടക്കും എന്നല്ലാതെ ക്ലാസ് മാത്രം നടന്നില്ല . ഞങ്ങൾ പരസ്പരം ചോദിച്ചു ആരാണ് ചൂയിന്ഗം ഒട്ടിച്ചത് എന്ന് . പക്ഷെ എല്ലാവരും പീലതോസിനെ പോലെ കൈ കഴുകി . അന്ന് ഞങ്ങൾ ആണ്‍ കുട്ടികൾ ഒരുപാടു സിനിമ കണ്ടു. കാരണം വീട്ടിലേക്കു നേരത്തെ ചെല്ലാൻ പറ്റില്ലല്ലോ . ദിവസങ്ങൾ വീണ്ടും കഴിഞ്ഞു . മാഷിന് ക്ലാസ് എടുക്കേണ്ട പരിപാടിയെ ഇല്ലെന്നു തോന്നുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കി  ഞങ്ങൾ ഒരു തീരുമാനത്തിലെത്തി . പ്രിന്സിപ്പാളെ ഘൊരാവോ ചെയ്യാൻ ഞാനും പ്രഭാകരനും വാതിൽ പടിയിൽ മുൻപിൽ തന്നെ ഇരുന്നു മറ്റുള്ള കുട്ടികളും കൂടെ കൂടി . അവസാനം മാനേജ് മെന്റു ഞങ്ങളോട് സന്തിയിലെത്തി. പാരെന്റ്സിനെ കൊണ്ട് വന്നാൽ ക്ലാസ്സിൽ കയറാം എന്ന് . അന്ന് ഞങ്ങൾ എന്തൊക്കെയോ നേടിയ ഒരു ഭാവമായിരുന്നു . കാരണം ITC യുടെ ചരിത്രത്തിൽ ഇങ്ങിനെയൊന്ന് ഉണ്ടായിട്ടില്ല . അന്ന് എന്തോ ഭാഗ്യം കൊണ്ടാണ് വല്ലുപ്പന്റെ അടിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത് . എന്റെ അമ്മായിയുടെ വീട്ടിൽ മഞ്ചേരിയിൽ വന്നതായിരുന്നു വല്ലുപ്പ . അവിടെ അടുത്ത വീടായിരുന്നു ഇസ്മയിൽ ഡോക്ടറുടെ വീട് അദ്ദേഹമാണ് യതീം ഖാനയുടെ സെക്രടറി . അവിടെ നിന്നും ഞങ്ങളുടെ ഈ ഘൊരാവോ കലാപരിപാടി അറിഞ്ഞു ഓട്ടോറിക്ഷ പിടിച്ചു ITC യിൽ എത്തിയിരുന്നു അപ്പോഴേക്കും ഞങ്ങൾ സ്ഥലം വിട്ടിരുന്നു . അല്ലെങ്കിൽ എന്റെ ഫ്രെണ്ട്സിന്റെ മുൻപിൽ വെച്ച് എന്റെ മാനം കപ്പല് കയറിയേനെ . സമയം തികക്കാൻ വേണ്ടി ഞങ്ങൾ ആണ്‍ കുട്ടികൾ സിനിമ ക്കും പോയി . തിരിച്ചു വീട്ടിൽ ചെന്നപ്പോൾ വല്ലുപ്പ അതാ നില്ക്കുന്നു വാതിൽക്കൽ തന്നെ . ഒറ്റ ഒരു അടി , സത്യത്തിൽ അന്നാണ് എനിക്ക് ഒരുകാര്യം മനസ്സിലായത് .ഈ  ചെവിട് കുറ്റിക്ക് അടി കിട്ടിയാലുള്ള പൊന്നീച്ച പറക്കൽ .പിന്നെ വൈക്കം മുഹമ്മത് ബഷീറിന്റെ കഥയിലെ പോലെയുള്ള കുറച്ചു ഡയലോഗും .ഞാനൊന്നും മിണ്ടാതെ എന്റെ റൂമിലേക്ക്‌ സ്കൂട്ടായി . അല്ലെങ്കിൽ പിന്നെ തൃശൂര് പൂരം ആകുമയേനെ.പിറ്റേന്ന് എന്റെ ഉപ്പനെയും വിളിച്ചുള്ള ITC യിലേക്ക്  ഉള്ള ഒരു പോക്ക് .ഞാൻ ഉപ്പയോട് എല്ലാ സത്യങ്ങളും പറഞ്ഞു ഞാനല്ല ഇതു ചെയ്തത് എന്നുള്ള കാര്യങ്ങൾ . ഏതായാലും ഉപ്പ അതെല്ലാം വിശ്വസിച്ചു .  ITC യിൽ എത്തി അവിടെ അതാ എല്ലാവരുടെയും PARENTS എല്ലാവരും പരസ്പരം ഒന്ന് നോക്കി പിന്നെ ഓരോരുത്തർ പ്രിന്സിപ്പാളുടെ റൂമിലേക്ക്‌ പോയി കൊണ്ടിരുന്നു പിന്നെ തിരിച്ചു വരുന്നു അപ്പോഴൊക്കെ ചിലരുടെ മുഖത്ത് നവ രസങ്ങളിൽ പെടാത്ത പുതിയ പല രസങ്ങളും ആയിരുന്നു .അവസാനം എന്റെ ഊഴവും വന്നു . പ്രിന്സിപ്പാളുടെ റൂമിലേക്ക്‌ ചെന്ന പാടെ എന്റെ ഉപ്പ പറഞ്ഞു " ഞാൻ എന്റെ മകൻ ഏറ്റവും നല്ല ഒരു കുട്ടിയാണ് എന്നൊന്നും പറയുന്നില്ല ഈ ചെറുപ്പത്തിന്റെ ചാപല്യങ്ങൾ അവനുണ്ടായിരിക്കാം പക്ഷെ ഇത് അവൻ ചെയ്യില്ല ഇനി സാറിന് അത്ര ഉറപ്പാണെങ്കിൽ TC തന്നേക്കൂ ". എന്റെ ചങ്ക് ചെറുതായി ഒന്ന് ഇടിച്ചു ഒരു ആവേശത്തിൽ പ്രിൻസിപ്പാൾ എങ്ങാനും എന്റെ TC കൊടുത്താൽ എന്റമ്മോ ,ആലോചിക്കാൻ വയ്യ . എന്തായാലും അത് സംഭവിച്ചില്ല പ്രിന്സിപാൾ ഒന്ന് പതറി ഉപ്പാന്റെ ഈ സാഹിത്യ ഭാഷ കേട്ട് .ഒരു വാണിംഗ് തന്നു ക്ലാസ്സ്‌ തുടരാൻ അനുവദിച്ചു . പിന്നെ ഞങ്ങള്ക്ക് ഒരു വാശിയായി എല്ലാവരും ശരിക്കും പഠിച്ചു എല്ലാവരും നല്ല മാർക്കോട് കൂടി പാസ്സായി . ഞങ്ങളുടെ സിവിൽ ബാച്ചിന്റെ ഒരു ഓര്മ്മക്കായി പിന്നീട്  അഡ്മിഷന് വരുന്ന കുട്ടികൾക്ക്‌  TERMS & CONDITION ഒരു വരി കൂടി ചേർക്കപ്പെട്ടു " സ്വന്തം കാര്യത്തിൽ മാത്രമേ ഇട പെടുകയുള്ളൂ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടില്ല ". ആ ഒരു കാലഘട്ടം ഞങ്ങളുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു കാലഘട്ടം തന്നെ ആയിരുന്നു . പിന്നെ എല്ലാം കലങ്ങി തെളിഞ്ഞു   കഴിഞ്ഞപ്പോൾ ചൂയിന്ഗം ഒട്ടിച്ച ആ മഹാ വിരുതനെ ഞങ്ങൾ കണ്ടെത്തി .ആ സത്യം അവന്റെ വായയിൽ നിന്ന് തന്നെ പുറത്തു ചാടിച്ചു . പിന്നെ ഞങ്ങൾ വിചാരിച്ചു അതും അവന്റെ ഒരു ചെറുപ്പത്തിന്റെ ഒരു ചാപല്യ മാകാം എന്ന് . ITC സിവിൽ 1992-1994  ബാച്ചിലെ എന്റെ എല്ലാ സുഹൃത്തുക്കള്ക്കും ഞാൻ ഈ ഓർമ കുറിപ്പ് ഡെഡിക്കേറ്റ് ചെയ്യുന്നു .
        

                         ശുഭം

2014 മാർച്ച് 19, ബുധനാഴ്‌ച

ഒരു 1983 പ്രേമ കഥ

            ഒരു 1983 പ്രേമ കഥ
ഈയടുത്ത കാലത്ത് ഇറങ്ങിയ നിവിൻ പോളി നായകനായ 1983 എന്ന സിനിമ യാണ് ഈ കഥ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഈ കഥയുടെ ലൊകെഷൻ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ആണ്. പാണ്ടിക്കാട് എന്ന് പറയുമ്പോൾ എന്റെ ഉമ്മയുടെ നാട്,എന്റെ പകുതി കുട്ടി ക്കാലം കൂടുതലും ചിലവഴിച്ചത് പാണ്ടിക്കാട് ആണ്. പകുതി കുട്ടി ക്കാലം എന്റെ ഉപ്പയുടെ നാട്ടിലും ഉപ്പയുടെ നാട് എന്ന് പറഞ്ഞാൽ മലപ്പുറം ജില്ലയിലെ  വണ്ടൂർ അടുത്ത് അയനിക്കോട് എന്ന പ്രകൃതി രമണീയമായ (നിങ്ങൾ ഉദ്ദേശിച്ച രമണി അല്ല )ഗ്രാമം. കുറെ വയലുകളും തോടുകളും പറമ്പുകളും ആകെപ്പാടെ ഒരു പച്ചപ്പ്‌ മഴക്കാലമായാൽ പറമ്പിൽ ആകെ തൊട്ടാവാടി ചെടികളും ,കമ്മുനിസ്റ്റ്‌അപ്പ ചെടികളും നിറയും.എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം എന്റെ ഉപ്പയുടെ നാടായ അയനിക്കോട് തന്നെ യായിരുന്നു. ബ്രിടീഷ് കാരുടെ കാലത്ത് അവർ നിർമിച്ച കാക്കതോട് പാലം ഞങ്ങൾക്ക് എന്നും ഒരു അഭിമാനമാണ് . ഇപ്പോഴും ആ പാലത്തിനു ഒരു കുഴപ്പവും ഇല്ല . തോട്ടിൽ ഉള്ള കുളി,അര മുണ്ടെടുത്ത് പാലത്തിൽ നീന്നും ഉള്ള തോട്ടിലേക്കുള്ള ചാട്ടം  പറഞ്ഞാൽ മറക്കാൻ ആവാത്ത ഒരു അനുഭവമായിരുന്നു . എന്റെ ഭാര്യക്ക്‌ നേരെ തിരിച്ചും .എന്റെ നാടിനെ അവൾ വിശേഷിപ്പിക്കാറ്  കാട്ടു മുക്ക് , ഓണം കേറാ മൂല എന്നൊക്കെയാണ്. അവളുടെ വിചാരം അവളുടെ നാട് മെട്രോ പൊളിടൻ സിറ്റി ആണെന്നാണ്.അപ്പൊ ഞാൻ ചോദിക്കും എന്നാ പിന്നെ എന്തിനാണ് എന്നെ വിവാഹം കഴിച്ചത് എന്ന് . അപ്പോൾ അവൾ ഒരു കുസൃതിയോടെ പറയും "നിങ്ങളെ എനികിഷ്ടായി അതുകൊണ്ടാണ് ഈ സാഹസത്തിനു മുതിർന്നത്" എന്ന് .അതൊക്കെ പോട്ടെ നമുക്ക് കഥയിലേക്ക്‌ വരാം. മൊട്ടിട്ടു വിരിയാതെ കരിഞ്ഞു പോയ ഒരു വണ്‍ വെ ലൈൻ പ്രേമത്തിൻറെ അയവിറക്കലആണ് ഈ ഫ്ലാഷ് ബാക്ക് .....ഈ പ്രേമം എന്ന് പറയുന്നത് ഒരു വല്ലാത്ത അനുഭവം തന്നെയായിരുന്നു അന്നൊക്കെ. ഇന്നത്തെ പോലെ മൊബൈൽ ഫോണ്‍ ..ഇമെയിൽ ഒന്നും തന്നെയുണ്ടായിരുന്നില്ല ...അതുകൊണ്ട് തന്നെ ഒരു ഫീഡ് ബാക്ക് കിട്ടണമെങ്കിൽ കുറച്ചു ദിവസങ്ങൾ എടുക്കുമായിരുന്നു അത് നെഗട്ടീവയാലും പോസിറ്റീവയാലും . അത് വരെ നെഞ്ചിൽ ഒരു തീയായിരിക്കും. ഇന്നത്തെ ഈമൈലിനും മൊബൈലിനും പകരമായി അന്നൊക്കെ ഹംസങ്ങൾ ആയിരുന്നു . പാര ഹംസങ്ങളും നല്ല ഹംസങ്ങളും ഉണ്ടായിരുന്നു. .ഹംസങ്ങൾ എന്ന് പറയുമ്പോൾ ഇന്നത്തെ ന്യൂ Generation പറയും " സീ ദിസ്‌ ഈസ്‌ രെടികുലെസ്". അവർക്ക് അതൊക്കെ പറയാം . നമ്മുടെ ഒരു ശക്തി എന്ന് പറയുന്നത് തന്നെ ഈ ഹംസങ്ങൾ ആണ് . പെണ്‍ കുട്ടികൾക്ക് പെണ്‍ ഹംസങ്ങളും ആണ്‍ കുട്ടികൾക്ക് ആണ്‍ ഹംസങ്ങളും. (എന്റെ പൊന്നെ അതിന്റെ ഒരു സുഖം വേറെ തന്നെ)കാര്യം നടന്നാൽ ഹംസത്തിന് എന്തെങ്കിലും ഓഫർ പ്രേമ യാചകന്മർ കൊടുക്കും . പൈസ ഒന്നും അല്ല കേട്ടോ . ഒരു മസാല ദോശ, അല്ലെങ്കിൽ മലയാളികളുടെ ദേശീയ ഭക്ഷണമായ പോരാട്ടക്ക് പെയിന്റ് അടിക്കുക (പെയിന്റ് അടിക്കുക എന്ന് പറഞ്ഞാൽ ഈ ബീഫിനറെ കഷ്ണം പെടാതെ വെറും കറി മാത്രം കൊടുക്കുന്ന കലാപരിപടിയുണ്ട് അഥവാ കഷ്ണം പെട്ടാൽ അത് കസ്റ്റമർ കാണാതെ കയ്യ് കൊണ്ട് പതുക്കെ ചട്ടിയിലേക്ക് തന്നെ എടുത്തിടും, പിന്നെ ഈ കാര്യം എന്ന് പറയുന്നത് ഈ ലവ് ലെറ്റർ കൊടുക്കലും മറുപടി വാങ്ങലും ).കപിൽ ദേവ് വേൾഡ് കപ്പ്‌ സ്വന്തമാക്കിയ കാലഘട്ടം ഞങ്ങൾ അന്ന് കുറച്ചു പേർ കപിൽ ദേവും ഗവാസ്ക്കറും വെങ്ങ് സർക്കാറും നവജൊധ് സിദ്ധുവും ഒക്കെ ആണെന്ന മട്ടിൽ ക്രിക്കറ്റ്‌ കളി തുടങ്ങിയിരുന്നു . അതിൽ സന്തോഷ്‌ ബായ് ആയിരുന്നു മെയിൻ കളിക്കാരൻ. പുള്ളിക്കാരന്റെ കയ്യിൽ അന്ന് ഒറിജിനൽ ബാറ്റും ബൌളും പാഡും മറ്റുള്ള അതിന്റെ എല്ലാ സാമഗ്രികളും ഉണ്ടായിരുന്നു. അദ്ദേഹം പിന്നെ കുറെ പുറത്തു ടീമിൽ ഒക്കെ കളിച്ചു അന്നേ നന്നായി ഇംഗ്ലീഷ് ഒക്കെ പറയുമായിരുന്നു . കുറച്ചു ഇംഗ്ലീഷ് വേർഡ്‌ ഞങ്ങളും പഠിച്ചു പിന്നെ പുട്ടിൽ തേങ്ങ ഇടുന്ന പോലെ വേണ്ട  സ്ഥലത്തും അല്ലാത്തിടത്തും ഇട്ടു കാച്ചും ഹൗസാറ്റ്, ബാളിംഗ് , ഐ ഷാൽ ,യു ഷാൽ ,ഡ്രൈവ്, പിന്നെ വായിൽ കൊള്ളാത്ത കുറെ ഇംഗ്ലീഷും. ഈ സായിപ്പൻ മാര് ഞങ്ങളുടെ ഇന്ഗ്ലിഷ് കേട്ടിരുന്നെങ്കിൽ ഹൃദയം പൊട്ടി ചാവുമായിരുന്നു. സ്കൂൾ അവധിക്കാലം അയാൽ പിന്നെ തുടങ്ങി. വൈകുന്നേരം  ഒരു 3.30 മുതൽ മഗ്രിബ് ബാങ്ക് വിളിക്കുന്നത്‌ വരെ കളിയാണ്‌ .ഒരു ബൌൾ അടിക്കാൻ കിട്ടാതെ മിസ്സ്‌ ആയാൽ സന്തോഷ്‌ ബായി പിച്ചിൽ ഒരു നാലു സ്ഥലത്ത് ബാറ്റ് കുത്തി പിച്ചിനെ കുറ്റം പറയും ,കല്ല്‌ പൊന്തി അല്ലെങ്കിൽ അടിച്ചു പറത്തി ഇന്ത്യൻ മഹാ സമുദ്രം കടത്തിയേനെ എന്നൊക്കെ . ഞങ്ങളും അതിനനുസരിച്ച് തലയാട്ടും . അല്ലെങ്കിൽ കളി കഴിഞ്ഞിട്ടുള്ള നെയ്‌ റോസ്റ്റും ചായയും ഗോപിയാകും ..അന്ന് എന്റെ കൂടെ എന്റെ അടുത്ത സുഹൃത്ത് ഷാജിയും ഉണ്ടായിരുന്നു കൂടെ വേറെ ഒരു റൊമാന്റിക്‌ പയ്യനും (പേര് നമുക്ക് "X "എന്ന് വിളിക്കാം അല്ലെങ്കിൽ അടി ഓട്ടോറിക്ഷ വിളിച്ചു വരും )പാണ്ടിക്കാട് വല്യത്ര പടി എന്ന് പറയുന്ന സ്ഥലത്ത്  ഒരു ഒഴിഞ്ഞ പറമ്പിലായിരുന്നു  കളി. ശരിക്ക് ഒരു അടിവെച്ചു കൊടുത്താൽ പന്ത് പിന്നെ കുറ്റിക്കാട്ടിൽ ഒളിച്ചു നില്ക്കും ഒരുപാടു പന്ത് ഞങ്ങൾക്ക് നഷ്ടപെട്ടിട്ടുണ്ട്‌ . അങ്ങാടിയിൽ നിന്നും ഒരു 1.5KM ഉണ്ടാവും . കളി കഴിഞ്ഞാൽ പിന്നെ നേരെ പാണ്ടിക്കാട്  ഗായത്രി  ഹോട്ടലിലേക്ക് ,സന്തോഷ്‌ ബായിയുടെ വക നെയ്‌ റോസ്റ്റും ചായയും . അത് കഴിഞ്ഞാൽ പിന്നെ ഡിസ്കഷൻ ആണ് കളിയെ കുറിച്ച് .എനിക്ക് ആണെങ്ങിൽ രാത്രി 7 മണിക്ക് മുൻപ് വീട്ടിൽ കയറണം എന്നുള്ള നിർബന്ധ ഉത്തരവാണ് എന്റെ ഗ്രാൻഡ്‌ ഫാതെരിൽ നിന്ന് .അതിനിടക്കാണ്‌ എന്റെ "X"  എന്ന സുഹൃത്തിനു ഒടുക്കത്തെ ഒരു പ്രണയം മൊട്ടിട്ടത്.ആ പെണ്‍കുട്ടിയുടെ പേര് നമുക്ക് തുളസി (ശരിയായ പേര് അല്ല )എന്ന് വിളിക്കാം .സത്യത്തിൽ അത് ഒരു വണ്‍ വെ ലൈൻ ആയിരുന്നു . അന്നൊക്കെ എല്ലാവര്ക്കും ഒരു ടൈപ്പ് രൈടിംഗ് പഠിക്കുക എന്ന ഒരു കലാപരിപാടി ഉണ്ടായിരുന്നല്ലോ .ഒന്നും രണ്ടും പറഞ്ഞാൽ ഉടനടി പോയി ടൈപ്പ് രൈടിംഗ് പഠിക്കാൻ. നമ്മുടെ കഥാ നായികക്കും ഉണ്ടായിരുന്നു അങ്ങിനെ ഒരു എര്പാട്. ടൈപ്പ് പഠിക്കാൻ തുളസി എന്നും പോയിരുന്നത് നമ്മുടെ കഥാ നായകന്റെ വീടിനു മുന്പിലൂടെ ആയിരുന്നു . അന്നത്തെ പെണ്‍കുട്ടികൾ സാധാരണ ഇടാറുള്ള ജമ്പറും  ഫുൾ ഞൊരി ഉള്ള  പാവാടയും ഈറനണിഞ്ഞ മുടിയിൽ തുളസി കതിരും ചൂടിയുള്ള അവളുടെ കുലുങ്ങിയുള്ള വരവും  അവന്റെ മനസ്സില് എന്നും ഒരു അനുരാഗ വിലൊചനനെ ഉണ്ടാക്കിയിരുന്നു .ദിവസവും അവൻ അവന്റെ വീടിനു മുന്നിൽ അവളുടെ വരവും കാത്തു മുഖം ഒന്ന് ചെറുതായി ടച്ച്‌ അപ്പ്‌ ഒക്കെ ചെയ്തു നിൽക്കും.ഒരിക്കൽ എങ്കിലും അവളോട്‌ എങ്ങിനെയെന്ഗിലും തന്റെ പ്രണയം തുറന്നു പറയണം എന്നുള്ള മോഹം നമ്മുടെ നായകന് തികട്ടി വന്നു. ഇത് കേള്ക്കേണ്ട താമസം സന്തോഷ്‌ ബായ് ഇടപെട്ടു " എടാ ഈ കുട്ടി യെ എനിക്ക് ശരിക്ക് അറിയാം  നീ ഒരു കാര്യം ചെയ്യ് ഒരു ലവ് ലെറ്റർ എഴുതി താ ഞാൻ അത് നീ തന്നതാണെന്നും പറഞ്ഞ് കൊടുക്കാം മറുപടിയും അവളുടെ അടുത്ത് നിന്നും കൊണ്ടുവരാം ". ഇതും പറഞ്ഞ് ഞങ്ങളെല്ലാവരും പിരിഞ്ഞു . പിറ്റേന്ന് നായകൻ അതാ ലവ് ലെറ്റർ എഴുതി വന്നു . അവൻ പോയി കഴിഞ്ഞപ്പോൾ കാത്തു ഞങ്ങൾ പതുക്കെ പൊട്ടിച്ചു .എന്റമ്മോ എന്തൊരു ഭാഷ ,എന്തൊരു സാഹിത്യം !എന്തൊരു ലാളിത്യം മലയാള സാഹിത്യത്തിനു ഒരു മുതൽ കൂട്ടാവുമോ എന്ന് വരെ ഞങ്ങൾ സംശയിച്ചു . എം .ടി .യെ പോലും കടത്തി വെട്ടുമോ എന്ന് സംശയിച്ചു.സന്തോഷ്‌ ബായ് ഉറക്കെ വായിച്ചു ...ആദ്യത്തെ വരികൾ പോയത് ഇങ്ങിനെ  "എന്റെ പ്രിയപ്പെട്ട പ്രേമ ഭാജനമേ ... പ്രേമിക്കുന്നത് തെറ്റാണോ എന്നിനിക്കറിയില്ല ?.പ്രേമിക്കുന്നവളെ ആ ദൗത്യം അറിയിക്കുക എന്നതാണല്ലോ ഒരു പ്രേമ യാചകന്റെ കടമ . ആ ദൗത്യം ഞാനിതാ അറിയിക്കുന്നു . നമ്മൾ ആദ്യമയി കണ്ടു മുട്ടിയത്‌എവിടെ വെച്ചാണ്‌ . പവിഴ ക്കൽ ക്ഷേത്രത്തിന്റെ മണ്ഡപത്തിൽ  വെച്ചോ   അതോ മംഗള ദ്വനീ പാടി ഉണർത്തിയ ചിറ്റാറിന്റെ  തീരത്ത് വെച്ചോ . എവിടെ വെച്ചാണ്‌ കണ്ടുമുട്ടിയത്‌ എന്ന് എനിക്ക് കൃത്യമായി ഒർമയില്ലെങ്ങിലും ഒന്നെനിക്ക് ഓർമയുണ്ട്‌. ആ കണ്ടു മുട്ടലിനു മൂഖ സാക്ഷിയായി പൂ നിലാവും പൂക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ " ഇങ്ങിനെ പോകുന്നു ആ പ്രേമ യാചകന്റെ വിഹ്വലമായ ചിന്തകൾ.പിറ്റേന്ന് വളരെ സന്തോഷത്തോടെ ആയിരുന്നു അവന്റെ വരവ് . കാരണം പ്രേമ ഭാജനത്തിന്റെ മുറുപടി ലെറ്റർ ഉണ്ടാവുമല്ലോ എന്ന സന്തോഷം. വന്നയുടനെ കളിയിലയിരുന്നില്ല അവന്റെ ശ്രദ്ധ . അവനു കളി എങ്ങിനെയെങ്കിലും കഴിഞ്ഞു കിട്ടിയാൽ സന്തോഷ്‌ ബായി യുടെ കയ്യിൽ നിന്നും മറുപടി ലെറ്റർ വാങ്ങി വീടിലേക്ക്‌ ഓടിയാൽ മതിയെന്നായിരുന്നു .അന്നത്തെ നെയ്‌ റോസ്റ്റും ചായയും കുടിച്ചില്ലെങ്കിലും വേണ്ടില്ല , അവൻ മനസ്സില് പിറു പിറുത്തു . ബാറ്റ്സ് മാൻ മാർ അടിക്കുന്ന പന്തുകളെല്ലാം അവൻ സുഖമായി വിട്ടു ബൌണ്ടരിയാക്കി കൊടുത്തു . ഏതായാലും ആ കളിയിൽ ഞങ്ങളും തോറ്റു കാരണം ഞാനും അവന്റെ ടീമിലായിരുന്നല്ലോ. കളി കഴിഞ്ഞു സന്തോഷ്‌ ബായ് അവന്റെ പ്രേമ ഭാജനത്തിന്റെ മറുപടി ലവ് ലെറ്റർ അവനു കൊടുത്തു . അവന്റെ മുഖത്ത് അപ്പോൾ വിരിഞ്ഞ ഒരു ഭാവം എന്തായിരുന്നു എന്നോ ഇന്നത്തെ ന്യൂ ജെനെരഷൻ പ്രകാരം പറയുകയാണെങ്കിൽ " സൈമോണിന്റെ വിക്കെറ്റു എടുത്ത ശ്രീ ശാന്തിനെ" പോലെ യായിരുന്നു . വാണം വിട്ടപോലെ അവൻ തെറിച്ചു (ഈ തെറിച്ചു എന്ന് പറയുന്നത് ഞങ്ങളുടെ നാട്ടിൽ ഒരു കൊട് ഭാഷയാണ് "പോയി " എന്നർത്ഥം). അവൻ വീട്ടിലെത്തി നേരെ കക്കൂസിലെക് ആണ് ഓടിയത് . ഇങ്ങിനെയുള്ള സാഹചര്യത്തിൽ ലവ് ലെറ്റർ ആരും കാണാതെ വായിക്കാൻ പറ്റിയ സ്ഥലം വേറെ ഭൂമിയിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. കത്ത് പൊട്ടിച്ച് അവൻ വായിച്ചു " ഇഷ്ടമാണ് നൂറു വട്ടം "  അവന്റെ ആ മെലിഞ്ഞ ശരീരത്തിലൂടെ എന്തൊക്കെയോ ഒന്ന് പാഞ്ഞു. ബാക്കി കൂടി വായിച്ചു തീർത്തപ്പോഴേക്കും    അവന് കോണ്ഫിടെൻസ് ഒന്ന് കൂടി . പുറത്തു നിന്നും ഗര്ജിക്കുന്ന ഒരു ശബ്ദം കേട്ടാണ് അവനു പരിസര ബോധം വന്നത് .കക്കൂസിന്റെ വാതിൽ തുറന്ന് പുറത്തു വന്നപ്പോൾ മുന്നിൽ അതാ രണ്ടിന് പോകാനുള്ള കണ്ട്രോൾ എല്ലാം നഷ്ടപ്പെട്ട് അവന്റെ ആജാനു ബാഹു ആയ അമ്മാവൻ" എന്താടാ നിനക്ക് ഈ നേരത്ത് ഇത്ര നേരം കക്കൂസിൽ " ഒന്നും മിണ്ടാതെ അവൻ പെട്ടെന്ന് സ്കൂട്ട് ചെയ്തു (ഇതും ഒരു കോഡ് ഭാഷ "മുങ്ങി " എന്നർത്ഥം) . ലെറ്റർ വളരെ ഭദ്രമായി അവൻ പാഠ ബുക്കിന്റെ ചട്ടയുടെ(കവർ )അടിയിൽ വെച്ചു. എന്നിട്ട് ഒരു ന്യൂസ്‌ പേപ്പർ കൊണ്ട് ഒന്ന് കൂടെ ആ ബുക്ക്‌ ഒന്ന് പൊതിഞ്ഞു .(ഇതൊക്കെ എങ്ങിനെ അറിഞ്ഞു എന്നല്ലേ എല്ലാം അവൻ തന്നെ പറഞ്ഞതാ ).
രണ്ടു ദിവസം അവനെ പിന്നെ കളിക്കാൻ ഗ്രൗണ്ടിൽ കണ്ടില്ല .മൂന്നാൾ നാൾ അവൻ വന്നു. എനിക്ക് അവന്റെ മുഖം കണ്ടപ്പോൾ തോന്നി അവന്റെ സ്വന്തം കപ്പൽ നടുക്കടലിൽ മുങ്ങിയ ഒരു അവസ്ഥ . " എന്ത് പറ്റിയെടാ "  അവന്റെ മറുപടിയിൽ വല്ലാത്ത ഒരു വിഷമം പോലെ  അവൻ പറഞ്ഞു " എടാ ഈ തുളസി മൈ ന്റു ചെയ്യുന്നില്ല , ഞാൻ ഇന്നലെ അവള് വരുന്ന വഴിയിൽ കത്ത് നിന്നു" .  "എന്നിട്ട് എന്തെ " ഞാൻ ചോദിച്ചു .അവള് സാധാരണ പോലെ ടൈപ്പ് രൈടിംഗ് നു പോയി അല്ലാതെന്താ ,എടാ എന്തൊക്കെ കോപാ അവള് എഴുതി പിടിപിച്ചത് ഇഷ്ടമാണ് നൂറു വട്ടം" എന്നും മറ്റും . അവൻ ആകെ സങ്കടമായി തേങ്ങി വിങ്ങി പൊട്ടി .അതൊക്കെ ശരിയായിക്കോളും അവൾ ഒരു പെണ്ണല്ലേ റോഡിൽ വെച്ചു ആരെങ്കിലും കാണും എന്ന് വിചാരിച്ചായിരിക്കും എന്നൊക്കെ പറഞ്ഞു ഒരു വിധത്തിൽ ഞാൻ    അവനെ   പറഞ്ഞു സമാധാനിപ്പിച്ചു .രണ്ടു - മൂന്ന് ദിവസങ്ങൾ കഴിഞ്ഞു . അവൻ പതുക്കെ കൈ വിട്ടു പോകുമോ എന്നെനിക്കു തോന്നി . ഞാനവനോട് ആ സത്യം തുറന്ന് പറഞ്ഞാലോ എന്ന് ഷാജിയോട് ചോദിച്ചു . ഷാജിയും അത് തന്നെ പറഞ്ഞു .പിന്നത്തെ കാര്യം ആര് അവതരിപ്പിക്കും എന്നായി . അപ്പോൾ ഷാജി പറഞ്ഞു ഷാജി തന്നെ പറയാം എന്ന്. പിറ്റേന്ന് ഷാജി അവനെ വിളിച്ചു കാര്യം അങ്ങ് പറഞ്ഞു . “നീ എഴുതിയ ലെറ്റർ തുളസിക്ക് കൊടുത്തിട്ടുമില്ല ,തുളസി യുടെ ലെറ്റർ സന്തോഷ്‌ ബായിയുടെ തന്നെ സൃഷ്ടിയായിരുന്നു” എന്ന് . ഇത് കേട്ടപ്പോൾ അവന്റെ ഉച്ചിഷ്ട സുന്ദരമായ മുഖം ജാള്യത കൊണ്ട് മൂടിയിരുന്നു , പിന്നെ കുറച്ചു ദേഷ്യവും . അങ്ങിനെ ആദ്യത്തെ ലവ് ലെറ്റർ എവിടെയുമെത്തിയില്ലല്ലോ എന്ന പരിഭവവും  അവന്റെ മുഖത്ത് കാണാമായിരുന്നു . തുളസിയെ പിന്നെ ഞങ്ങളാരും  കണ്ടിട്ടേയില്ല . കുട്ടികളൊക്കെ ആയി ഭൂമിയുടെ ഏതെങ്കിലും ഒരു കോണിൽ നല്ല ഒരു കുടുംബ ജീവിതം നയിക്കുകയയിരിക്കും  ഈ പ്രേമ യാചകന്റെ മോട്ടിടാത്ത പ്രേമം പാളിപോയത് അറിയാതെ .

                            ശുഭം.  

2014 മാർച്ച് 11, ചൊവ്വാഴ്ച

LAHBAB TOUR

ഞങ്ങൾ ഒന്ന് ടൂർ പോയി കഴിഞ്ഞ വ്യാഴം .... എവിടെക്കാണ് എന്നറിയോ .......ലഹ്ബാബ് ... 12 പേർക്ക് 12 ചിക്കൻ .... അവസാനം ആയപ്പോഴേക്കും ചിക്കൻ കൊണ്ട് പിന്നെ ഏറായിരുന്നു .....ഹ ഹ ഹ ...അവിടെ നിന്നും എടുത്തു കുറച്ചു ഫോട്ടം ......കൂമാട്ടം ഒന്ന് കണ്ടു നോക്കിക്കേ .....


പുതിയ ഒരു ടിപ് കിട്ടി ഫോട്ടോഗ്രാഫിയിൽ .... മണൽ ക്യാമറ ലെൻസിൽ പതിച്ചാൽ എങ്ങിനെയുണ്ടാവും എന്ന് ....



















TILAPIA LAKE - AL AIN. UAE

ഈയിടെ തോന്നിയ ഒരു ഭ്രാന്താണ് ഈ ഫോട്ടോം പിടുത്തം .... അത് കൊണ്ട് ഒരു ഗുണം ഉണ്ടായി ...ഒരു പാട് പുതിയ സുഹൃത്ത്ക്കളെ കിട്ടി . മനസ്സിനും വല്ലാത്ത ഒരു സുഖവും ... എന്റെ പുതിയ slr ക്യാമറയിൽ ഞാൻ  എടുത്ത  കുറച്ചു ഫോട്ടങ്ങൾ ഒന്ന് കാണൂ .... തുടക്കക്കാരനാണ് അതുകൊണ്ട് കുറ്റങ്ങളും പോരായ്മകളും ഉണ്ടാകാം എന്നാലും അഭിപ്രായം എഴുതാൻ മറക്കരുത്
യു എ ഇ യിലെ അൽ ഐൻ എന്ന എമിരടിലെ  തിലപിയ lake ഇൽ നിന്നും എടുത്തതാണ് ഈ ഫോട്ടങ്ങൾ..


















2011 ജനുവരി 5, ബുധനാഴ്‌ച

പ്രവാസിയുടെ നോവ്

                
രാത്രി വളരെ വൈകിയാണ് കിടന്നത് സി യുടെ ശബ്ദം മാത്രം നിശബ്ദ തയില് തളം കെട്ടി നിന്നു.അവെടെവിടെയായി നേരിയ കൂര്ക്കം വലിയുടെ ശബ്ദവും കേള്ക്കാം. സി ക്ക് തണുപ്പ് പോരാത്തത് കൊണ്ടോ മനസ്സിന്റെ കടിഞ്ഞാണ് ഇല്ലാത്ത പ്രയാണം കൊണ്ടോ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു. പിന്നെ എപ്പോഴാണ് ഉറക്കത്തിന്റെ നീരാളി പിടുത്തത്തില് പെട്ടതറിഞ്ഞില്ല.ദേവന്മാരും സുന്ദരികളായ മാലാഘമാരും സ്വപ്നങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു .ബാല്യത്തിന്റെ വര്ണ്ണ ശബളമായ ഓര്മ്മകള് യുവത്വത്തിന്റെ കൌമാരത്തിന്റെ സ്കൂള് കോളജു കാലഘട്ടങ്ങള് എല്ലാം ഞൊടിയിട കൊണ്ട് പഞ്ച ഇന്ത്രിയങ്ങള് വരച്ചു തീര്ത്തു .
രാവിലെ ഏഴരയുടെ ക്ലോക്ക് അടിച്ചു .ഉറക്കച്ചടവ് വിട്ടുമാറ തത് കൊണ്ട് ക്ലോക്ക് ഓഫാക്കി വീണ്ടും കിടന്നു .പിന്നെ ദേവന്മാരെയോ മലാഘമാരെയോ കണ്ടില്ല .എത്ര നേരം അങ്ങിനെ കിടന്നു എന്നറിയില്ല പെട്ടെന്ന് ഞെട്ടി ഉണര്ന്നു ക്ലോക്കില് നോക്കി .സമയം 8 .05 am .8 മണിക്ക് ഓഫീസില് കാര്ഡു പഞ്ച് ചെയ്യേണ്ടതാണ് .അതിവേഗം എണീറ്റ് സോപ്പും ബ്രഷും എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു .
വലിയ ബാത്ത് റൂമിന് ചുറ്റും റണ്ട് മൂന്നു പേര് ഉറക്കച്ചടവില് പാതി കീറിയ കണ്ണുമായി നില്ക്കുന്നു .ചെറിയ ബാത്ത് റൂം അപ്പോഴും ഒഴിഞ്ഞു കിടക്കുകയായിരുന്നു .ഒഴിഞ്ഞ ബാത്ത് റൂമില് കയറി തിരിച്ചു വരുമ്പോഴും വലിയ ബാത്ത് റൂമിന് ചുറ്റും അവര് നോക്കു കുത്തികളെപോലെ നില്ക്കുന്നുണ്ടായിരുന്നു.ദുശ്യട്യം നിറഞ്ഞ കണ്ണുമായി അവര് എന്നെ നോക്കുന്നുണ്ടായിരുന്നു .വേഗം റൂമില് കയറി ഡ്രെസ്സ് ചെയ്തു കമ്പനിയില് എത്തുമ്പോള് സമയം 8 .29 am .ഉള്ളില് അല്പം ധൈര്യം സംഭരിച്ചു ഒന്നും അറിയാത്തവനെ പോലെ പഞ്ചിംഗ് മെഷിനടുതെക്ക് നടക്കുമ്പോള് ഇടം കണ്ണിട്ടു മേലുദ്യോഗസ്ഥന്റെ മുഖത്തേക്ക് നോക്കി .തീഷ്ണമായ ഉണ്ട കണ്ണുകള് എന്റെ നേരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .അയാള് ഉള്ളില് എന്തൊക്കെയോ പിരുപിരുക്കുന്നത് അവ്യക്തതയോടെ കേള്ക്കാമായിരുന്നു .
അതൊന്നും ശ്രദ്ധിക്കാതെ സീറ്റില് വന്നിരുന്നു .കംബ്യുട്ടെര് ഓണ് ചെയ്തു .സ്ക്രീനില് ഇന്ഗ്ലിഷ് അക്ഷരങ്ങള് മിന്നിമറഞ്ഞു .സമയം ഒച്ചിനെപ്പോലെ നീങ്ങിക്കൊണ്ടിരുന്നു .ദിവസത്തില് രണ്ട് നേരം ഔദാര്യം പോലെ കിട്ടുന്ന ചായ അലസഭാവത്തോടെ മേശയില് വെച്ച് ടീ ബോയ് നടന്നകന്നു .ചായ ഒറ്റ വലിക്ക് കുടിച്ചു തീര്ത്തു .ഉന്മേഷത്തിനും ഉറക്കച്ചടവിനും നേരിയ ആശ്വാസം കിട്ടി .വീണ്ടും ജോലിയില് മുഴുകി കംബ്യുട്ടെര് പ്രിണ്ടരുകളുടെ അസഹ്യമായ രോദനം വല്ലാതെ ആലോസരപ്പെടുതുന്നുണ്ടായിരുന്നു .
സ്വന്തം ഉയര്ച്ചക്ക് വേണ്ടി സഹ പ്രവര്ത്തകരെ തരം താഴ്തിക്കൊണ്ടുള്ള സംസാരങ്ങള്ക്ക് മത്സര ബുദ്ധി കൂടിക്കൂടി വന്നു .കൂറ്റന് കൊണ്ക്രീട്ടു വനങ്ങള്ക്കുള്ളില് കുറ്റവാളിയെപ്പോലെ ജോലി ചെയ്യുന്ന മനുഷ്യന് യന്ത്രതെപോലെയായി .

കിട്ടുന്ന ശമ്പളം എല്ലാം നാട്ടിലേക്കു അയച്ച് അരാജകതത്തിന്റെ നാളുകള് ഭിക്ഷക്കാരനെപ്പോലെ തള്ളി നീക്കി .മാനസികമായി പാടെ മാറുന്നു പ്രവാസി .ഏകാന്ത ജീവിതം അനിവാര്യമായിതീരുന്നവര് എത്രയോ .വര്ഷങ്ങള് കഴിഞ്ഞ് സ്വന്തങ്ങളെയും ബന്ധങ്ങളെയും കാണാനുള്ള വ്യഗ്രദയില് നാട്ടിലേക്കു തിരിക്കുമ്പോള് എന്തുണ്ട് ബാക്കി .അള്സര് പിടിച്ച കുടവയറും കഷണ്ടിതലയുമല്ലാതെ.
നാട്ടിലെത്തിയാല് കാണുന്നത് പണ്ട് നടന്ന ഊടു വഴികള്ക്ക് പകരം ടാറിട്ട റോഡുകളും കൊച്ചു കൂരകള്ക്ക് പകരം കൂറ്റന് കെട്ടിടങ്ങളും .പണ്ടുണ്ടായിരുന്ന പച്ച മണ്ണിന്റെ ഘന്ധവും ഗ്രാമീണതയും അവിടെ കാണാന് കഴിയുന്നില്ല .തെങ്ങിന് തോപ്പുകളും പച്ച വിരിച്ച നെല്പ്പാടങ്ങളും നമുക്ക് നഷ്ടമാവുന്നു .

കറുത്ത മനസുള്ളവര് ചിരിച്ച മുഖത്തോട് കൂടി പാവം പ്രവാസിയെ ഞെക്കി പിഴിഞ്ഞ് ചാണ്ടിയായി പുറം തള്ളുന്നു .ക്ര്ത്യമായി കിട്ടുന്ന 30 ദിവസം ലീവ് കഴിഞ്ഞ് കാണാ കടലിനക്കരെക്ക് വിതുബുന്ന മനസ്സും കലങ്ങിയ കണ്ണുമായി വലിയ ചിറകുകളുള്ള പക്ഷിയുടെ പുറത്ത് കേറി പറന്നു മറയുന്നു .
അമൃതം തേടിയുള്ള ഈ യാത്രയില്‍ അല്പം വിശ്രമിക്കാന്‍ ആല്‍തറ കിട്ടാതെ പോയവര്‍ ജീവിത സായാന്ഹത്തില്‍  മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിരക്കനില്ലാതെ പാട് പെടുന്നു .ഇലയും പൂവും കൊഴിഞ്ഞ ഈ വട വൃക്ഷത്തിനെ ഇനി ആര്‍ക്ക് വേണം .ഇതെല്ലം കാലം വീഴ്ത്തിയ മുറിപ്പാടുകള്‍ ആയിരുന്നോ ?