2010 ഡിസംബർ 29, ബുധനാഴ്‌ച

           വഴിയോരം

കാലമേ നീയെത്ര വലുതായി
എന്നിട്ടുമെന്തേ ഞാനിത്ര ചെറുതായി
കാലം വീഴ്ത്തിയ മുറിപ്പാടുകള്‍
ഇനിയുമെന്നില്‍ ഉണങ്ങാതെ കിടക്കുന്നു


എങ്ങോ നിന്നു വന്ന മന്ദ മരുതാ
എന്തേ ഒന്നും ഉരിയാടാതെ നീ പോയ്‌
നീയെന്നെ തലോടിയപ്പോള്‍ എന്‍
രോമ കുന്ജങ്ങള്‍ നൃതമാടിയതോര്‍ത്തു ഞാന്‍


തണുത്തു വിറച്ച ഈ റോഡിന്റെയോരത്
ലക്‌ഷ്യം ഇല്ലാതെ എങ്ങോ നടന്നു ഞാന്‍
ആകാശം മുട്ടുന്ന കെട്ടിട സമുച്ചയങ്ങള്‍
കണ്ടു ഞാന്‍ അന്തം വിട്ടിരുന്ന കാലങ്ങള്‍


ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ക്ക്
ഇന്നുത്തരം കിട്ടിതുടങ്ങുന്നു നാഥാ
ഇപ്പോഴുമെന്നെ പ്രണയിക്കുന്നയീ കഷ്ടതയെ
ഇനിയെങ്കിലും എന്നില്‍ നിന്നു നീക്കു നാഥാ.

1 അഭിപ്രായം:

  1. നന്നായി, തുടര്‍ന്നും എഴുതുക, ഇങ്ങിനെയുള്ള പോടികൈകളൊക്കെ ഉണ്ടല്ലേ,,

    പുതുവത്സരാശംസകള്‍,,

    മറുപടിഇല്ലാതാക്കൂ