എസ്ക്യുസ്മീ നോ താങ്ക്സ്
ഞാന്‍ സൌദിയില്‍ ജോലി ചെയ്യുന്ന കാലം എന്റെ ഒരു സുഹൃത്തിനു പറ്റിയ ചെറിയ ഒരു അമളിയാണിത് ..സൌദിയില്‍ സാധാരണക്കാര്‍ യാത്ര ചെയ്യുന്ന ഒരു ബസ്സാണ് ഹലജന്‍ ബസ്സ് അല്ലെങ്കില്‍ ഹാഫില.ഒരു ദിവസം ഞാനും എന്റെ സുഹൃത്തും ഇതില്‍ യാത്ര ചെയ്യുകയായിരുന്നു . എനിക്ക് മുന്പില് തന്നെ സീറ്റ് കിട്ടി അവനു ഏകദേശം കുറച്ചു പിറകിലും .സാധാരണ നമ്മുടെ നാട്ടിലെ പോലെ ഇവിടെ ബസ്സില്‍ പൈസ വാങ്ങാന്‍ കണ്ടക്ടര്‍ ഒന്നും ഇല്ല നമ്മള് തന്നെ ഡ്രൈവറുടെ കയ്യിലെല്പ്പിക്കല് ആണ്. ഇത് എന്റെ സുഹൃത്തിനു അറിയില്ലായിരുന്നു പിന്നെ ഞാന്‍ പൈസ കൊടുക്കുന്നത് അവന് കണ്ടതുമില്ല. കണ്ടക്ടര്‍ തോളിലൊരു സഞ്ചിയും തൂക്കി വരുന്നതും പ്രതീക്ഷിച്ചു അവന് ഇരുന്നു .അല്പ സമയം കഴിഞ്ഞപ്പോള്‍ അവന്റെ പിറകില്‍ നിന്നും ഒരു തോണ്ടല്. അവന് തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു സുഡാനി ഒരു ഒറ്റ റിയാല്‍ എടുത്തു അവന്റെ നേരെ നീട്ടി.അവന് അല്പം ജാള്യതയോടെ അയാളുടെ മുഖത്തേക്ക് നോക്കി എന്നിട്ട് "നോ താങ്ക്സ് " .എന്നും പറഞ്ഞു തിരിഞ്ഞിരുന്നു.നാട്ടില്‍ നിന്നും പോരുന്നതിനു മുന്‍പ് ഒരുപാടു സൌദിയെ കുറിച്ച് കേട്ടിന്ട്ടുണ്ട് അവിടെ അറബികള്‍ നമ്മളെ കാണുമ്പോള്‍ മിസ്ക്കീന് ആണന്നു കരുതി ഇടയ്ക്കിടയ്ക്ക് ഒന്നും അഞ്ചും പാത്തും റിയാല്‍ നമ്മള്‍ക്ക് വെറുതെ തരും എന്നൊക്കെ അതുപോലെ ആയിരിക്കും ഇതും എന്ന് കരുതി അവന് ബസ്സിന്റെ ചളി പിടിച്ച ചെറിയ ചില്ല് ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകളിലേക്ക് വീണ്ടും ഉന്നം വെച്ചിരുന്നു .അല്പ നേരം കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്നും വീണ്ടും ഒരു തോണ്ടല് . തിരിഞ്ഞു നോക്കിയപ്പോള്‍ അതേ സുഡാനി അല്പം ഗവുരവത്തോടെ വീണ്ടും അവനു നേരെ ഒറ്റ റിയാല്‍ നോട്ടെടുത്ത് നീട്ടുന്നു . ഇപ്പ്രാവശ്യം തെല്ലൊരു ദേഷ്യത്തോടെ അവന് പറഞ്ഞു "എസ്ക്യുസ്മീ നോ താങ്ക്സ്" . ഇത് കേട്ട് സുഡാനി അറബിയില്‍ എന്തൊക്കെയോ പറഞ്ഞു .അത് കേട്ട് ഡ്രൈവറും എന്തൊക്കെയോ അറബിയില്‍ പറയുന്നുണ്ടായിരുന്നു .സുഡാനി എഴുന്നേറ്റു ഡ്രൈവറുടെ അടുത്ത് പോയി ഒറ്റ റിയാല്‍ കയ്യില്‍ കൊടുത്തു തിരിച്ചു സുഡാനി സീറ്റിലേക്ക് മടങ്ങുമ്പോള്‍ അദ്ധേഹത്തിന്റെ തുറിച്ച കണ്ണുകള്‍ കൊണ്ടവനെ നോക്കുന്നുണ്ടായിരുന്നു . സുടാനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പില്‍ എത്തിയപ്പോള്‍ എന്റെ സുഹൃത്തിനെ നോക്കി അറബിയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അദ്ദേഹം ഇറങ്ങിപ്പോയി . പിന്നീട് ഞാന്‍ പറഞ്ഞു കൊടുത്തപ്പോഴാണ് അവനു കാര്യം പിടി കിട്ടിയത്.
എല്ലാവര്ക്കും പറ്റാറുള്ള ഓരോരോ അമളികള്‍!!!!!
അമളികൾ നിലക്കുന്നേയില്ല…….
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകൾ………….
അമളി അനുഭവം നന്നായിരിക്കുന്നു, ആശംസകള്‍..
മറുപടിഇല്ലാതാക്കൂബ്ലോഗ് ഒന്ന് കൂടെ മോഡി കൂട്ടണം. ഇപ്പോഴത്തേതു വായിക്കാന്‍ പ്രയാസമാണ്. എഴുത്തുകള്‍ വരുന്ന ഭാഗം ലൈറ്റ് കളര്‍ കൊടുത്തു നോക്കുക. ഒന്നൂടെ സുഖമായി കിട്ടും.
@ സാദിക്ക് ഭായ് വൈകിയാനങ്കിലും നിറങ്ങളില്‍ ചാലിച്ചെഴുതിയ എന്റെ പുതുവത്സരാശംസകള്‍
മറുപടിഇല്ലാതാക്കൂ@ ഷാന്‍ ... എന്റെ പുതുവത്സരാശംസകള്‍