മരണം
ഓര്‍ക്കുന്തോറും വിറക്കുന്നു കൈകള്‍
കേള്‍ക്കുന്തോറും പിടക്കുന്നു നെഞ്ചില്‍
നെഞ്ജില്ക്കിടന്നു പിടക്കുന്നു പിന്നെയും
കേട്ടവര്‍ കേട്ടവര്‍ ഞെട്ടിത്തെറിച്ചു പോയ്
എന്തിനീ പാതകം ചെയ്തു ഞാന്‍ ദൈവമേ
എന്തിനീ ജീവിതം തന്നു നീ ദൈവമേ
* * * * * * * * * *
കബന്ധം നിറഞ്ഞ പോട്ടക്കിനരിനു ചുറ്റും
കേട്ടവര്‍ കേട്ടവര്‍ ഓടിക്കിതച്ചെത്തി
ചട്ടി തൊപ്പിക്കാര് ജീപ്പില്‍ വന്നിറങ്ങി
കൂടെ കൂട്ടത്തില്‍ ശുനകനും ചാടിയിറങ്ങി
ചട്ടി തൊപ്പിയില്‍ കട്ടിമീശക്കാരന്
എന്തോ പറയുന്നു ശുനകന് കുതിക്കുന്നു
ആള്‍ക്കാര്‍ക്കു ചുറ്റും വട്ടത്തില്‍ നടക്കുന്നു
മണക്കുന്നു ചാരുന്നു പിന്നെയും ഓടുന്നു
മറക്കുന്തോറും ഓര്‍ക്കുന്നു പിന്നെയും
ഓര്‍ക്കുന്തോറും കിതക്കുന്നു പിന്നെയും
തൊണ്ടയില്‍ വെള്ളം വറ്റി കണ്ണുകള്‍ വലിഞ്ഞമര്ന്നു
പതുക്കെയോര്മയില് തെളിയുന്നുവെല്ലാം
ശുനകന്റെ വായിലെന് മുണ്ടിന് തുമ്പുടക്കിയോ
കട്ടിമീശക്കാരന് ഗര്ജിച്ചടുതുയെന് നേരെ
തൂക്കിയെടുത്തു ജീപ്പിലെക്കെടുത്തു എറിഞ്ഞെന്നെ
ചുറ്റിനും നിന്നവര്‍ മൂക്കത്ത് വിരല്‍ വെച്ചു
* * * * * * * * * * *
വാരടന്റെ കാലൊച്ച കേട്ട് ഞാന്‍ തിരിഞ്ഞു
പാത്രത്തിലെന്തോ എന്‍ നേരെ നീട്ടി
പുളിച്ച മണമെന്‍ മൂക്കില്‍ തുളച്ചു കയറി
വിശപ്പിന് കാടിന്യമെന്നെ തലോടി
ഷുരകന്റെ കത്തി വെട്ടിതിളങ്ങുന്നുവോ
എന്‍ താടി രോമങ്ങള്‍ ഞെട്ടറ്റു വീഴുന്നു
തണുത്ത വെള്ളത്തില്‍ കുളിച്ചു കയറി ഞാന്‍
സുന്ദര മുഖനായ് നടന്നു നീങ്ങി ഞാന്‍
എപ്പോളാണ് ഉറങ്ങിയെത് എന്നറിഞ്ഞില്ല
കാലത്ത് അഞ്ചര മണിയടിച്ചത് കേട്ട് ഞാന്‍
ഓര്‍മ്മയില്‍ മുങ്ങിയ മരവിയുമായ് ഞാന്‍
ആരാച്ചാര്‍ നടുവില്‍ മെല്ലെ നടന്നു നീങ്ങി .......
രചന : സ്നേഹജന്
സ്നേഹജാന്‍, ഇത്ര പെട്ടെന്ന് തുടങ്ങിയോ.. നന്നായി..
മറുപടിഇല്ലാതാക്കൂപിന്നെ ബ്ലോഗിന്റെ പേര് ഒന്ന് ഷോര്‍ട്ട് ആക്കുന്നതാ നല്ലത്.
ഒന്നുകില്‍ ചുണ്ടിയന്‍ മൂച്ചി, അല്ലെങ്കില്‍ സ്നേഹജാന്‍, ഓര് അയനിക്കോട്.. ഇതൊന്നുമല്ലെങ്കില്‍ മറ്റെന്തെങ്കിലും.. പുതുവത്സരാശംസകള്‍, ഇനിയും വരാം...